കൈയില്‍ കാലികുപ്പിയുമായി അജു വര്‍ഗീസ്, പിന്നില്‍ നിവിന്‍ പോളിയും; ചിത്രം ലൗ ആക്ഷന്‍ ഡ്രാമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ലൗ ആക്ഷന്‍ ഡ്രാമയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മലയാളി മനസ്സില്‍ ഇടം പിടിച്ച നിവിന്‍ പോളിയാണ് ലൗ ആക്ഷന്‍ ഡ്രാമയിലെ നായകന്‍. റൊമാന്റിക്‌ ആക്ഷന്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

അജു വര്‍ഗീസാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ഒഴിഞ്ഞ മദ്യകുപ്പിയുമായി അജു വര്‍ഗീസും പിന്നില്‍ നിവിന്‍ നില്‍ക്കുന്നതുമാണ് ഫസ്റ്റ് പോസ്റ്റര്‍. ഇതായിരുന്നു എന്റെ മനസ്സിലെ ഫസ്റ്റ് ലുക്ക്, എന്നെ ചതിച്ചതാ എന്ന് പറഞ്ഞാണ് അജു വര്‍ഗീസ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും സിനിമയിലുണ്ട്. സംവിധാനത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് ഈ ചിത്രത്തിന് കഥ ഒരുക്കുന്നതും.

Exit mobile version