അച്ഛന്റെ നെഞ്ചോട് ചേര്‍ന്ന് കിടന്ന് കുഞ്ഞ് ഇസ; വൈറലായി ചിത്രം

ഈ ഏപ്രില്‍ പതിനെട്ടിനാണ് നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ചാക്കോച്ചന്‍-പ്രിയ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. താരം തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. അന്നുതൊട്ട് കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഒരു കുഞ്ഞ് സെലിബ്രിറ്റി ആണ് ഇപ്പോള്‍ ചാക്കോച്ചന്റെ മകന്‍ ഇസ. മകന്റെ മാമോദീസ വീഡിയോ നേരത്തേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് ചാക്കോച്ചന്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ആണ് താരം ചിത്രം പങ്കുവെച്ചത്.

Exit mobile version