നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനാകുന്നു; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് ചിത്രങ്ങള്‍

മമ്മൂട്ടി നായകനായ മധുരരാജയാണ് ജോണ്‍ അഭിനയിച്ച ചിത്രങ്ങളില്‍ അവസാനമായി പുറത്തിറങ്ങിയത്.

നടന്‍ ജോണ്‍ കൈപ്പള്ളി വിവാഹിതനാകുന്നു. ഹെഫ്‌സിബാ എലിസബത്ത് ചെറിയാനാണ് വധു. ഇരുവരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മലയാള സിനിമയില്‍ വില്ലന്‍, സ്വഭാവ നടന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ജോണ്‍.

ആന്‍മരിയ കലിപ്പിലാണ്, മാസ്റ്റര്‍പീസ്, ആട് 2, ഫുക്രി തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായ മധുരരാജയാണ് ജോണ്‍ അഭിനയിച്ച ചിത്രങ്ങളില്‍ അവസാനമായി പുറത്തിറങ്ങിയത്.

ഫോട്ടോഗ്രാഫറായ ഷാരോണ്‍ ശ്യം ആണ് താരത്തിന്റെ പ്രണയ മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് ഒട്ടനവധിയാളുകള്‍ രംഗത്ത് വന്നു. ജോണിന്റെയും ഹെഫ്‌സിബാ എലിസബത്തിന്റെയും ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.








Exit mobile version