പ്രതീക്ഷയുണർത്തി സച്ചിനിലെ പുതിയ ഗാനം എത്തി

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന ചിത്രം സച്ചിനിലെ പുതിയ ഗാനം റിലീസ് ചെയ്തു.
കണ്ണീര്‍ മേഘങ്ങള്‍ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനമാലപിച്ചിരിക്കുന്നത് ഹേഷം അബ്ദുല്‍ വഹാബും ബിന്ദുവും ചേര്‍ന്നാണ്.

സന്തോഷ് നായര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഒരു റൊമാന്റിക് കോമഡി എന്റെര്‍ടെയ്‌നര്‍ ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. ഫഹദ് ഫാസില്‍ നായകനായ മണിരത്‌നം എന്ന ചിത്രത്തിന് ശേഷം സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സച്ചിന്‍.

ക്രിക്കറ്റും, ക്രിക്കറ്റ് ഇതിഹാസം സച്ചിനോടുള്ള ആരാധനയും പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം. രേഷ്മ അന്ന രാജനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി, ഹരീഷ് കണാരന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി, അപ്പാനി ശരത് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രം ജൂലൈ 19ന് റിലീസ് ചെയ്യും.

Exit mobile version