ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ഷാര്‍പ്ഷൂട്ടര്‍മാരുടെ കഥയുമായി സാന്‍ഡ് കി ആങ്ക്; ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

തപ്‌സി പന്നു നായികവേഷത്തില്‍ എത്തുന്ന ചിത്രമാണ് സാന്‍ഡ് കി ആങ്ക്. ചിത്രത്തിലെ ടീസര്‍ പുറത്തുവിട്ടു. ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ഷാര്‍പ്ഷൂട്ടര്‍മാരുടെ കഥയാണ് സാന്‍ഡ് കി ആങ്ക് പറയുന്നത്.

സമൂഹത്തിലെ പരമ്പരാഗത രീതികള്‍ക്ക് എതിരെ പോരാടി ലക്ഷ്യം കൈവരിക്കുന്ന സ്ത്രീകളെയാണ് ട്രെയിലറില്‍ കാണിക്കുന്നത്. തപ്‌സിക്കു പുറമേ പ്രകാശി എന്ന മറ്റൊരു പ്രായമുള്ള ഷാര്‍പ് ഷൂട്ടറായി എത്തുന്നത് ഭൂമിയാണ്. തുഷാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബര്‍ 25ന് തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version