എയര്‍പോര്‍ട്ടില്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നിലത്ത് കിടന്ന് ടൊവീനോ; വൈറലായി ചിത്രങ്ങള്‍

എയര്‍പോര്‍ട്ടില്‍ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് നിലത്ത് കിടക്കുന്ന ടൊവീനോ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സംഗീത സംവിധായകന്‍ കൈലാസ് മേനോനാണ് ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ചിത്രം കണ്ട ആരാധകര്‍ ഇതിന്റെ സത്യാവസ്ഥ തിരക്കിയിരിക്കുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി മടങ്ങുന്ന സംഘത്തിന്റെ ചിത്രമാണിത്. ലേ വിമാനത്താവളത്തിന്‍ ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന ചിത്രത്തിന്റെ ക്രൂവിനൊപ്പമുള്ള ടൊവീനോയുടെ ചിത്രമാണിത്. ‘കഠിനമായ കാലാവസ്ഥയില്‍ പത്തു ദിവസത്തെ സോങ് ഷൂട്ടിന് ശേഷം മടക്ക യാത്രയ്ക്കായി ലെഹ് എയര്‍പോര്‍ട്ടില്‍ എത്തിയ ‘എടക്കാട് ബറ്റാലിയന്‍ 06′ ക്രൂ’ എന്ന കുറിപ്പോടെയാണ് കൈലാസ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

തീവണ്ടി എന്ന ചിത്രത്തിന് ശേഷം ടൊവീനോയും സംയുക്താ മേനോനും നായകനും നായികയുമായെത്തുന്ന ചിത്രമാണിത്. നവാഗതനായ സ്വപ്നേഷ് കെ നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ്, ജയന്ത് മാമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണനിര്‍വ്വഹണം. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതമൊരുക്കുന്നത് കൈലാസ് മേനോനാണ്. സീനു സിദ്ധാര്‍ഥാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Exit mobile version