മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരെ ശകാരിച്ചു; വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്

താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിനിടെ മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടു എന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഇത് വ്യാജമെന്ന് വ്യക്തമാക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതിന്റെ യാഥാര്‍ത്ഥ്യം വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിക്കഴിഞ്ഞു.

സംഘടനയുടെ 25ാം വാര്‍ഷികത്തോട് നടന്ന ബോഡി മീറ്റിങ്ങിനിടെയായിരുന്നു സംഭവം.
ക്യാമറാമാനു നേരെ കൈചൂണ്ടി സംസാരിക്കുന്ന തരത്തിലുള്ള മോഹന്‍ലാലിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.’എന്നാല്‍ താരം ദേഷ്യപ്പെട്ടതല്ലെന്ന് വ്യക്തമാക്കുന്ന വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

മീറ്റിംഗ് തുടങ്ങാന്‍ ഇരിക്കെ പ്രമുഖസിനിമാ മാസികയുടെ ഫോട്ടോഗ്രാഫറായ മോഹനോട് തമാശയായി സംസാരിച്ച മോഹന്‍ലാലിന്റെ വാക്കുകളാണ് തെറ്റായ രീതിയില്‍ പ്രചരിച്ചത്. അമ്മ സംഘടനയുടെ 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രത്യേക കേക്ക് സംഘാടകര്‍ തയ്യാറാക്കിയിരുന്നു. ഈ കേക്കില്‍ ചാരി നില്‍ക്കരുത് എന്ന് തമാശയോടെ മോഹനോട് മോഹന്‍ലാല്‍ പറയുകയായിരുന്നു. മോഹന്‍ലാല്‍ പറയുന്നതു കേട്ട് ക്യാമറാമാനും ചുറ്റുമുള്ളവരും ചിരിക്കുന്നതും വീഡിയോയില്‍ നിന്ന് കേള്‍ക്കാം.

Exit mobile version