‘വിജയ് ദേവരെക്കൊണ്ടയെയോ ഷാഹിദിനെപ്പോലെയോ അല്ല, ധ്രുവ് സിനിമയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ പോലെ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്’;’ആദിത്യവര്‍മ്മ’യെ കുറിച്ച് വിക്രം

സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് ആണ് തമിഴ് റീമേക്കിലെ നായകന്‍

തെലുങ്കില്‍ സൂപ്പര്‍ ഹിറ്റായ ചിത്രമാണ് വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ അര്‍ജുന്‍ റെഡ്ഡി. ചിത്രത്തിന്റെ ഹിന്ദി റിമേക്കും ഹിറ്റിലേക്ക് കുതിക്കുകയാണ്. ഷാഹിദ് കപൂറാണ് ഹിന്ദി റീമേക്കില്‍ നായകനായി എത്തിയത്. ആദിത്യ വര്‍മ്മ എന്ന പേരില്‍ ചിത്രത്തിന്റെ തമിഴ് റീമേക്കും തീയ്യേറ്ററുകളില്‍ എത്താന്‍ പോവുകയാണ്.

തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് ആണ് തമിഴ് റീമേക്കിലെ നായകന്‍. ഈ ചിത്രം മറ്റ് രണ്ട് ചിത്രങ്ങളെ പോലെ ആയിരിക്കില്ലെന്നാണ് വിക്രം സിനിമാ എക്സ്പ്രെസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
സിനിമയിലെ നെഗറ്റീവ് ഷെയ്ഡുകളെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്നും അതിനാല്‍ തന്നെ മറ്റു രണ്ടു ചിത്രങ്ങള്‍ക്കും ലഭിച്ച പ്രതികരണം പോലെയായിരിക്കില്ല ആദിത്യ വര്‍മ്മയ്ക്ക് ലഭിക്കുകയെന്നും താരം പറഞ്ഞു.

വിജയ് ദേവരെക്കൊണ്ടയെയോ ഷാഹിദിനെപ്പോലെയോ അല്ല, ധ്രുവ് സിനിമയില്‍ കോളേജ് വിദ്യാര്‍ത്ഥിയെ പോലെ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ധ്രുവ് ആണ് ഈ റോള്‍ ചെയ്യാന്‍ ഏറ്റവും യോഗ്യനെന്ന് സംവിധായകന്‍ സന്ദീപ് വങ്കയും പറഞ്ഞിരുന്നു. മറ്റു രണ്ടു ചിത്രങ്ങളിലും കാണുന്നതു പോലെ ആരെയും കൂസാക്കാതെ, എല്ലാത്തിനേയും നിസ്സാരമായി കാണുന്ന കഥാപാത്രമായിരിക്കില്ല ആദിത്യവര്‍മ്മയില്‍ ധ്രുവിന്റെ കഥാപാത്രം.

റീമേക്ക് ആണെങ്കില്‍ കൂടി സിനിമയിലെ നെഗറ്റീവ് ഷെയ്ഡുകളെ വലുതാക്കി കാണിക്കാനുള്ള വലിയ ശ്രമങ്ങളൊന്നും ഇതില്‍ നടന്നിട്ടില്ല. അതുകൊണ്ടു തന്നെ മറ്റു രണ്ടു ചിത്രങ്ങള്‍ക്കും കിട്ടിയ പ്രതികരണങ്ങളാവില്ല ഇതിന് ലഭിക്കുക’ എന്നാണ് വിക്രം അഭിമുഖത്തില്‍ പറഞ്ഞത്.

Exit mobile version