തനിനാട്ടിന്‍പുറത്തുകാരിയായി തിരിച്ചെത്തി സംവൃത; സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ വീഡിയോ ഗാനം കാണാം

എക്കാലത്തെയും മലയാളികളുടെ ഇഷ്ട അഭിനയത്രി സംവൃത സുനില്‍ ഒരു ഇടവേളക്ക് ശേഷം സിനിമാ രംഗത്തേക്ക് എത്തുന്ന ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’. തികച്ചും ഒരു നാട്ടിന്‍ പുറത്തുകാരിയുടെ വേഷത്തിലാണ് സംവൃത ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ‘അംബരം പൂത്തപോലെ’ എന്നാരംഭിക്കുന്ന ഗാനം കേള്‍വിയില്‍ പുതുമ പകരുന്ന ഒന്നാണ്. സുജേഷ് ഹരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിശ്വജിത്ത്. കെഎസ് ഹരി ശങ്കറാണ് പാടിയിരിക്കുന്നത്.

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ ആണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. വാര്‍ക്ക പണിക്കാരനായാണ് ചിത്രത്തില്‍ ബിജു മേനോന്‍ വരുന്നത്. അലന്‍സിയര്‍, സുധി കൊപ്പ, ധര്‍മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രം 12ന് റിലീസ് ചെയ്യും.

Exit mobile version