ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണം; അക്ഷയ് കുമാര്‍- വിദ്യാ ബാലന്‍ ടീമിന്റെ ‘മിഷന്‍ മംഗളി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ജഗന്‍ ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍

അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ മിഷന്‍ മംഗളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. അക്ഷയ് തന്റെ ട്വിറ്ററിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

വിദ്യാ ബാലന്‍, നിത്യ മേനോന്‍, സോനാക്ഷി സിന്‍ഹ, തപ്‌സി പന്നു തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജഗന്‍ ശക്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണമാണ് ചിത്രത്തിന്റെ പ്രമേയം. ഓഗസ്റ്റ് പതിനഞ്ചിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version