ആകാംക്ഷയും നിഗൂഢതയുമായി കങ്കണയും രാജ്കുമാര്‍ റാവുവും; ‘ജഡ്ജ്മെന്റല്‍ ഹേ ക്യാ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു

പ്രകാശ് കോവേലാമുടിയാണ് ചിത്രത്തിന്റെ സംവിധായകന്‍

ക്വീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രത്തിന് ശേഷം കങ്കണയും രാജ്കുമാര്‍ റാവും ഒന്നിക്കുന്ന ‘ജഡ്ജ്മെന്റല്‍ ഹേ ക്യാ’യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആകാംഷയും നിഗൂഢതയും നിറക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍.

ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളും തമാശകളും നിറഞ്ഞതാണ് ചിത്രം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പ്രകാശ് കോവേലാമുടിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

അമൈറ ദസ്തുര്‍, ജിമ്മി ഷെര്‍ഗില്‍, സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം ജൂലൈ 26 ന് തീയ്യേറ്ററുകളിലെത്തും.

Exit mobile version