ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ആവേശത്തിലാക്കി വിക്രം ചിത്രം ‘കദരം കൊണ്ടാന്‍’ ട്രെയിലര്‍

സ്പൈ ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്റായിട്ടാണ് വിക്രമെത്തുന്നത്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് വിക്രം നായകനായി എത്തുന്ന ‘കദരം കൊണ്ടാന്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ മാസ് ലുക്കിലാണ് വിക്രം എത്തുന്നത്. സ്പൈ ആക്ഷന്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്റായിട്ടാണ് വിക്രമെത്തുന്നത്.

രാജേഷ് എം സെല്‍വയാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ അക്ഷര ഹാസനാണ് നായിക. യോഗി ബാബു, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. രാജ് കമല്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വിക്രമിന്റെ 56 ാമത്തെ ചിത്രമാണിത്. ജിബ്രാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അതേസമയം ചിത്രം ഹോളിവുഡ് ഹൊറര്‍ ചിത്രമായ ‘ഡോണ്ട് ബ്രീത്തി’ന്റെ റീമേക്ക് ആണോ എന്ന സംശയവും ആരാധകര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇത് നിഷേധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രം ജൂലൈ 19 ന് തീയ്യേറ്ററുകളിലെത്തും.

Exit mobile version