വീണ്ടും വേറിട്ട കഥാപാത്രങ്ങളെ അണിനിരത്തി ചിത്രം സെയ്ഫ്; മേക്കിങ് വീഡിയോ കാണാം

നവാഗതനായ പ്രദീപ് കാളീപുരത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സെയ്ഫ്.
വേറിട്ട ആവിഷ്‌ക്കാരവുമായി എത്തുന്ന ചിത്രത്തില്‍ സിജു വിത്സന്‍,അനുശ്രീ,അപര്‍ണ ഗോപിനാഥ് തുടങ്ങി വമ്പന്‍താരനിരകള്‍ തന്നെ ഉണ്ട്. പൊതുജനത്തിന്റെ സുരക്ഷ ആരുടെ ഉത്തരവാദിത്തമാണ് എന്നതാണ് സിനിമയുടെ ആകെ തുക. ചിത്രം സ്ത്രീ കഥാപാത്രങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്നതാണ്. ചിത്രത്തിന്റെ മേക്കിങ് വിഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു.

അനുശ്രീ, അപര്‍ണ ഗോപിനാഥ്, സിജു വില്‍സണ്‍, അജി ജോണ്‍, ഹരീഷ് പേരടി, പ്രസാദ് കണ്ണന്‍, ശിവജി ഗുരുവായൂര്‍, ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു, കൃഷ്ണ, ഊര്‍മിള ഉണ്ണി, അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, ഷെറിന്‍ ഷാജി, തന്‍വി കിഷോര്‍, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ് തുടങ്ങിയവര്‍ കഥാപാത്രങ്ങളാകുന്നു. പ്രദീപ് കാളിപുരയത്തിന്റേതാണ് സംവിധാനം. നീല്‍ ഡി കുഞ്ഞ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സേതു അടൂരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പട്ടണം ഷാ ചമയവും സമീറ സനീഷ് വസ്ത്രാലങ്കാരവും ഒരുങ്ങുന്നു. രാഹുല്‍ സുബ്രഹ്മണ്യത്തിന്റേതാണ് സംഗീതം. ഊട്ടിയിലും കൊച്ചിയിലുമായി രണ്ടു ഷെഡ്യൂളുകളിലായാണ് ചിത്രീകരണം.

Exit mobile version