രണ്ടാമത്തെ കുഞ്ഞിന്റെ വരവ് ആരാധകരുമായി പങ്കുവെച്ച് നടന്‍ യാഷ്, വീഡിയോ

സിനിമാലോകത്ത് ഒരൊറ്റ സിനിമയിലൂടെ വലിയ താരമൂല്യം ലഭിച്ച നടനാണ് യാഷ്. താരം ഇപ്പോള്‍ മകളുടെ പേരിടീലിന് തൊട്ടുപിന്നാലെ തന്റെ കുടുബത്തിലേക്കുള്ള പുതിയ അതിഥിയുടെ വരവ് കൂടി അറിയിച്ചിരിക്കുകയാണ്. രണ്ടാമത്തെ കുഞ്ഞും ജനിക്കാന്‍ പോവുന്ന വിവരം യാഷ് സോഷ്യല്‍ മീഡിയയിലൂടെയാണ് അറിയിച്ചത്.

കുഞ്ഞിന്റെ മനോഹരമായ ചിത്രങ്ങളില്‍ ഒരുക്കിയ വീഡിയോയിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. വീഡിയോയില്‍ മകള്‍ സംസാരിക്കുന്ന രീതിയിലുള്ള കുറിപ്പ് ഉള്‍പ്പെടുത്തിട്ടുണ്ട്. 2016ലായിരുന്നു യാഷിന്റെ വിവാഹം. 2018ലാണ് യാഷിനും ഭാര്യ രാധികയ്ക്കും ആര്യ ജനിച്ചത്.

നേരത്തെയും മകളുടെ ചിത്രം രാധിക പുറത്ത് വിട്ടിരുന്നു. യാഷിനൊപ്പം കളിക്കുന്ന കുഞ്ഞാണ് ചിത്രത്തില്‍ ഉണ്ടായിരുന്നതെങ്കിലും മകളുടെ മുഖം അന്ന് പുറത്ത് വന്നിരുന്നില്ല. തുടര്‍ന്ന് അക്ഷയത്രിതീയ ദിനത്തിലാണ് കുഞ്ഞിന്റെ ചിത്രം യാഷ് പുറത്തുവിട്ടത്.

കന്നഡ നടനായിരുന്ന യാഷ് കെജിഎഫ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാവുന്നത്. മലയാളത്തിലടക്കം കെജിഎഫിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. രണ്ട് ഭാഗങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ രണ്ടാം ഭാഗം വരാനിരിക്കുന്നതേയുള്ളു.

Exit mobile version