30 സെക്കന്റില്‍ സിനിമയെ വെല്ലുന്ന ഷോര്‍ട്ട് ഫിലിം; വൈറലായി ദേവിക

ഒരു സിനിമയെ വെല്ലുന്ന ഷോട്ട് ഫിലിം വെറും 30 സെക്കന്റില്‍ ചെയ്യാന്‍ കഴിയുമോ? എന്നാല്‍ ചെയ്യാന്‍ കഴിയുമെന്ന് ദേവിക എന്ന ഷോര്‍ട്ട് ഫിലിം കണ്ടാല്‍ നിങ്ങള്‍ക്ക് മനസ്സിലാകും. തന്റെ കൊച്ചു മകളെ നശിപ്പിച്ചവനെ നിയമത്തിന് വിട്ട് കൊടുക്കാതെ തന്റെതായ ശിക്ഷ നല്‍കുന്ന മുത്തച്ഛന്റെ കഥയാണ് 30 സെക്കന്റില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഹിമല്‍ മോഹനനാണ് സംവിധാനം.

മനോഹരമായ ദൃശ്യങ്ങള്‍ കൊണ്ടും ബാക്ക്ഗ്രൗണ്ട് മ്യൂസിക്കു കൊണ്ടും അത്ഭുതപ്പെടുത്തുകയാണ് ചിത്രം.ജിതിനാണ് കഥ. ഹിമല്‍ തന്നെയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രോഹിത് വിഎസാണ് എഡിറ്റിങ്. മിലന്‍ വിഎസാണ് സംഗീതം. ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Exit mobile version