സുകുമാര കുറുപ്പായി ദുല്‍ഖര്‍; ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് ഇന്ന്

പ്രേക്ഷകരെ ആകാംക്ഷയില്‍ നിര്‍ത്തി സുകുമാര കുറുപ്പിന്റെ യഥാര്‍ത്ഥകഥ സിനിമയായി വരുന്നു. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി വരുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സ് തന്നെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ക്ലാപ്പ് ഇന്ന് നടന്നു.

സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമാണിത്. കൂതറ പുറത്തിറങ്ങി അഞ്ച് വര്‍ഷമാവുമ്പോഴാണ് ശ്രീനാഥ് അടുത്ത സിനിമയുമായി എത്തുന്നത്.അഞ്ച് വര്‍ഷത്തോളമായി താന്‍ ഈ പ്രോജക്ടിന് പിന്നാലെയാണെന്നും ഇക്കാലമത്രയും ഒപ്പമുണ്ടായിരുന്ന ദുല്‍ഖറിനോട് വ്യക്തിപരമായി നന്ദി പറയുന്നുവെന്നും ശ്രീനാഥ് രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സാനി യാസ് ഡിസൈന്‍ ചെയ്ത ഒരു ഫാന്‍ പോസ്റ്ററിനൊപ്പമാണ് ചിത്രീകരണം ഇന്ന് തുടങ്ങുന്ന വിവരം ശ്രീനാഥ് പ്രേക്ഷകരുമായി പങ്കുവച്ചത്. ദുല്‍ഖറിന് ഒപ്പം അഭിനയിക്കുന്നവരുടെയും മറ്റ് ക്രൂ അംഗങ്ങളുടെയും വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും സംവിധായകന്‍ പറഞ്ഞു.

SUKUMARA KURUP-OFFICIAL TRAILER | DULQUER SALMAAN | SREENATH RAJENDRAN

Exit mobile version