ജോലിക്കാരന്റെ ശവമഞ്ചം ചുമന്ന് ബച്ചന്‍ കുടുംബം; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

40 വര്‍ഷത്തോളം ബച്ചന്‍ കുടുംബത്തിന്റെ വീട്ടുജോലികള്‍ ചെയ്ത വ്യക്തിയുടെ മരണാനന്തര ചടങ്ങുകള്‍ക്കാണ് അമിതാഭ് ബച്ചനും അഭിഷേകും നേരിട്ടെത്തിയത്.

വീട്ടു ജോലിക്കാരന്റെ ശവമഞ്ചം ചുമന്ന് അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും. തങ്ങളുടെ കുടുംബത്തിന് വേണ്ടി ജോലി ചെയ്ത ജീവനക്കാരനെ അന്ത്യയാത്രയില്‍ ആദരമായാണ് ബിഗ് ബിയും മകനും ശവമഞ്ചം ചുമന്നത്. ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെ പകര്‍ത്തിയ ഇതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

40 വര്‍ഷത്തോളം ബച്ചന്‍ കുടുംബത്തിന്റെ വീട്ടുജോലികള്‍ ചെയ്ത വ്യക്തിയുടെ മരണാനന്തര ചടങ്ങുകള്‍ക്കാണ് അമിതാഭ് ബച്ചനും അഭിഷേകും നേരിട്ടെത്തിയത്. ഒരു ആരാധകനാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്. നിരവധി പേരാണ് ബച്ചന്‍ കുടുംബത്തിന്റെ ഈ ചിത്രം ഷെയര്‍ ചെയ്യുന്നത്. ബച്ചന്‍ കുടുംബത്തിന്റെ മര്യാദയും സ്‌നേഹവും വലിയ കാര്യമെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.

ലോകത്ത് പണമാണ് എല്ലാവര്‍ക്കും വലുത് , എന്നാല്‍ ചില മനുഷ്യര്‍ക്ക് മാനുഷിക ബന്ധങ്ങളാണ് വലുത് എന്നാണ് ചിത്രം പങ്കുവച്ച് ആളുകള്‍ പറയുന്നത്.

Exit mobile version