ഇന്ത്യന്‍ ജാക്ക് സ്പാരോ ആയി ടൊവീനോ തോമസ്; ‘മാരി 2’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ധനുഷിനെ നായകനാക്കി ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ‘മാരി 2’വില്‍ ടൊവീനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ‘ബീജ’ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവീനോ അവതരിപ്പിക്കുന്നത്. ‘തനാറ്റോസ്’ എന്നും വിളിപ്പേരുണ്ട് കഥാപാത്രത്തിനെന്ന് ഫസ്റ്റ് ലുക്ക് ഷെയര്‍ ചെയ്തുകൊണ്ട് ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ ഓരോന്നായി പുറത്തുവിടുകയാണ് അണിയറക്കാര്‍. നേരത്തേ സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തെത്തിയിരുന്നു. ‘അറാത് ആനന്ദി’ എന്ന ഓട്ടോറിക്ഷാ ഡ്രൈവറായാണ് സായ് പല്ലവി ചിത്രത്തില്‍ എത്തുന്നത്.

2015ല്‍ പുറത്തിറങ്ങിയ ‘മാരി’യുടെ രണ്ടാംഭാഗമാണ് ‘മാരി 2’. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വരലക്ഷ്മി ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ചിത്രം ഡിസംബര്‍ 21ന് തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version