അച്ഛന്റെ പാത പിന്തുടര്‍ന്ന് മകനും; തമിഴ് പോപ്പുമായി എആര്‍ റഹ്മാന്റെ മകന്‍

തമിഴ് പോപ്പ് സംഗീതവുമായാണ് റഹ്മാന്റെ മകന്‍ അമീന്റെ വരവ്

ലോകമെമ്പാടും ആരാധകരുള്ള സംഗീത സംവിധായകനാണ് എആര്‍ റഹ്മാന്‍. റഹ്മാന്‍ ഈണമിട്ട എല്ലാ പാട്ടുകളും സംഗീത പ്രേമികള്‍ നെഞ്ചേറ്റിയവയാണ്. ഇപ്പോഴിതാ റഹ്മാന്റെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകനും ഇതേ മേഖലയില്‍ എത്തിയിരിക്കുകയാണ്. നേരത്തേ റഹ്മാന്‍ ഈണമിട്ട ഓകെ കണ്‍മണിയിലെ മൗലാന വാ സലിം എന്ന് തുടങ്ങുന്ന ഗാനം പാടിയത് അദ്ദേഹത്തിന്റെ മകനായ അമീന്‍ ആയിരുന്നു

തമിഴ് പോപ്പ് സംഗീതവുമായാണ് റഹ്മാന്റെ മകന്‍ അമീന്റെ വരവ്. തമിഴ് പോപ്പ് സംഗീതത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി സോണി മ്യൂസിക്കും നാക്ക് സ്റ്റുഡിയോസും സംയുക്തമായി ഒരുക്കുന്ന സെവന്‍ അപ്പ് മദ്രാസ് ജിഗിന് വേണ്ടി ‘ സഗ’ എന്ന ഗാനമാണ് എആര്‍ അമീന്‍ ഒരുക്കിയിരിക്കുന്നത്.

സെവന്‍ അപ്പ് മദ്രാസ് ജിഗിന്റെ രണ്ടാമത്തെ സീസണ്‍ ആണിത്. എആര്‍ അമീന് പുറമെ ഡര്‍ബുക്ക ശിവ, ജിബ്രാന്‍, ധരണ്‍ കുമാര്‍, സീന്‍ റോള്‍ഡന്‍, കേബാ ജെര്‍മിയ തുടങ്ങിയവരും ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്.

Exit mobile version