റിമ അന്ന് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും പുച്ഛം, ഇന്ന് ആമീര്‍ ഖാന്‍ പറഞ്ഞപ്പോള്‍ ആഹാ; വൈറലായി വീഡിയോ

പത്ത് സെക്കന്റുള്ള വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് താരത്തിന്റെ ഭാര്യയായ കിരണ്‍ റാവു ആണ്

വീടുകളില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന വിവേചനത്തെ പൊരിച്ച മീനിന്റെ ഉദാഹരണത്തോടെ റിമ കല്ലിങ്കല്‍ വിശദീകരിച്ചത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ച സംഭവം ആയിരുന്നു. ഇക്കാര്യം പറഞ്ഞതിന് നിരവധി ട്രോളുകളാണ് റിമയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്നത്.

എന്നാല്‍ അത്തരത്തില്‍ വീട്ടില്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് വ്യക്തമാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബോളിവുഡ് താരം ആമിര്‍ ഖാന്‍. പത്ത് സെക്കന്റുള്ള വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് താരത്തിന്റെ ഭാര്യയായ കിരണ്‍ റാവു ആണ്. ‘വെറും 10 സെക്കന്‍ഡ് കൊണ്ട് ഒരു കഥ പറയാന്‍ സാധിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ അതെങ്ങനെ എന്ന് കിരണ്‍ കാണിച്ചു തന്നു’ എന്നാണ് വിഡിയോ പങ്കുവച്ച് ആമിര്‍ കുറിച്ചത്.

റിമയും ഇതേ വീഡിയോ ‘പൊരിച്ച മീന്‍’ എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. വീട്ടിലെ ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും പാല്‍ കുടിക്കാന്‍ നല്‍കുമ്പോള്‍ അതിന്റെ അളവില്‍ വന്ന വ്യത്യാസവും ഇതിനെതിരെ ആണ്‍കുട്ടിയുടെ പ്രതികരണവുമാണ് വീഡിയോയില്‍ ഉള്ളത്. എന്തായാലും ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Exit mobile version