പൂര്‍ണ്ണ നഗ്നയായി അമല പോള്‍; യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതായി ആടെയുടെ ടീസര്‍

കാമിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അമല അവതരിപ്പിക്കുന്നത്

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അമലാ പോള്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ആടെ’യുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടീസറില്‍ പൂര്‍ണ്ണ നഗ്നയായാണ് അമല പോള്‍ എത്തിയിരിക്കുന്നത്. പ്രേക്ഷകനെ ആകാംക്ഷയുടെയും ഭയത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തുന്ന വിധത്തിലാണ് ടീസര്‍.

ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രത്നകുമാറാണ്. കാമിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അമല അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചിട്ടാണ് താന്‍ ഈ ചിത്രം സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു.

നേരത്തെ ശരീരത്തിലും രക്തക്കറകളുമായി ടോയ്‌ലറ്റ് പേപ്പര്‍ ചുറ്റി നില്‍ക്കുന്ന അമല പോളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടീസര്‍ പുറത്ത് വിട്ടത്. യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ടീസറിപ്പോള്‍.

ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. വി സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version