‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ സെറ്റില്‍ മംമ്തയുടെ പിറന്നാള്‍ ആഘോഷം; ഒപ്പം കൂടി ദിലീപും കൂട്ടരും

മംമ്തയും ദിലീപും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍.

നടി മംമ്തയുടെ പിറന്നാള്‍ ആഘോഷമായി കൊണ്ടാടി ദിലീപും കൂട്ടരും. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ സെറ്റിലായിരുന്നു മംമ്തയുടെ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചത്.

താരത്തിന്റെ അമ്മ, ചിത്രത്തിലെ അഭിനേതാക്കളായ ദിലീപ്, ലെന സുരാജ് വെഞ്ഞാറമ്മൂട്, സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു ആഘോഷം കഴിഞ്ഞ ദിവസം ഇതേ സിനിമയുടെ സെറ്റില്‍വച്ച് തന്നെയായിരുന്നു നടന്‍ ദിലീപിന്റെയും പിറന്നാള്‍.

മംമ്തയും ദിലീപും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. അരികെ, പാസഞ്ചര്‍, മൈ ബോസ്, ടു കണ്ട്രീസ് എന്നീ ചിത്രങ്ങളില്‍ ഇവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സിനിമയില്‍ വക്കീല്‍ വേഷത്തിലാണ് ദിലീപ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്.

Exit mobile version