കട്ട കലിപ്പനായി ആസിഫ് അലി; ‘അണ്ടര്‍ വേള്‍ഡിന്റെ ടീസര്‍ പുറത്തിറങ്ങി

ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അണ്ടര്‍വേള്‍ഡ്

ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘അണ്ടര്‍ വേള്‍ഡിന്റെ ടീസര്‍ പുറത്തിറങ്ങി. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

ആരോ എവിടെയൊ പറഞ്ഞ് കേട്ടിട്ടുണ്ട് ‘ഒരു പോരാട്ടം നഷ്ടപ്പെടുന്നതിലൂടെ ഒരു യുദ്ധം തന്നെ ജയിക്കാനുള്ള പുതിയ വഴികള്‍ നാം കണ്ടെത്തും’ എന്ന അടിക്കുറിപ്പോടെയാണ് ടീസര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഗുണ്ടാ സംഘങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ ഫര്‍ഹാന് ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് അണ്ടര്‍വേള്‍ഡ്. ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ദുല്‍ഖര്‍ ചിത്രം സിഐഎയുടെ തിരക്കഥയും ഷിബിന്റെതായിരുന്നു.

ചിത്രത്തിന് ക്യാമറ ചെയ്തിരിക്കുന്നത് അലക്‌സ് ജെ പുളിക്കനാണ്. എഡിറ്റര്‍ കൂടിയായ അരുണ്‍ കുമാര്‍ അരവിന്ദ് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം അലി ആഷിഖ് ഡി14 എന്റര്‍ട്ടേയ്‌ന്മെന്റ്‌സുമായി ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ വിതരണം ഫ്രൈഡേ ഫിലിം ഹൗസാണ്. ചിത്രം ഓഗസ്റ്റില്‍ തിയേറ്ററുകളില്‍ എത്തും.

Exit mobile version