ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന; ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണിത്

നവാഗതരായ ജിബി ജോജു മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു. വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണിത്.


ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിബി ജോജുവാണ് തിരക്കഥയെുതി സംവിധാനം ചെയ്യുന്നത്.

ഹണി റോസാണ് നായികയായി എത്തുന്നത്. രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Exit mobile version