റോഷന്‍ മാത്യൂ ബോളിവുഡിലേക്ക്; അരങ്ങേറ്റം അനുരാഗ് കശ്യപിന്റെ ചിത്രത്തിലൂടെ

നടി ഗീതു മോഹന്‍ദാസാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്

ആനന്ദം എന്ന ചിത്രത്തിലൂടെ വന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ കയറിയ താരമാണ് റോഷന്‍ മാത്യൂ. ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് താരം. അതും അനുരാഗ് കശ്യപിന്റെ സിനിമയില്‍ നായകനായി. നടി ഗീതു മോഹന്‍ദാസാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സിനിമയുടെ ചിത്രീകരണം ഇന്ന് മുംബൈയില്‍ ആരംഭിക്കും.

വിനായകന്‍ നായകനായി എത്തിയ തൊട്ടപ്പന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് റോഷനാണ്. ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന മൂത്തോന്‍ എന്ന ചിത്രത്തിലും റോഷന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

‘മന്‍മര്‍സിയാന്’ ശേഷം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് റോഷന്‍ നായകനാവുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചോ അണിയറപ്രവര്‍ത്തകരെ കുറിച്ചോ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Exit mobile version