മലയാളികളുടെ ഇഷ്ടതാരം മോഹന്‍ലാല്‍ കണ്ണനെ കാണാന്‍ ഗുരുവായൂരില്‍

കസവുള്ള മേല്‍മുണ്ട് പുതച്ച് നില്‍ക്കുന്ന ചിത്രം ലാലേട്ടന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്

മലയാള ഇഷ്ടതാരം മോഹന്‍ലാല്‍ കണ്ണനെ കാണാന്‍ ഗുരുവായൂരിലെത്തി. ഇന്ന് പുലര്‍ച്ചയാണ് ദര്‍ശനം നടത്തിയത്. കസവുള്ള മേല്‍മുണ്ട് പുതച്ച് നില്‍ക്കുന്ന ചിത്രം ലാലേട്ടന്‍ തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ലൂസിഫറിന്റെ മഹാവിജയത്തിന് ശേഷം മാലദ്വീപില്‍ അവധിയാഘോഷിക്കുകയായിരുന്നു മോഹന്‍ലാല്‍. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിലാണ് അദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹന്‍ലാല്‍. താരത്തിന് മലയാളം കടന്ന് അന്യ ഭാഷകളിലും ആരാധകര്‍ ഏറെയാണ്. പ്രായത്തെ തോല്‍പ്പിക്കുന്ന മെയ് വഴക്കവും , വ്യത്യസ്ത കഥാപാത്രത്തെ കൈയ്യിലിട്ട് അമ്മാനമാടിക്കാനും ലാലേട്ടിന് കഴിയും. തനിക്ക് ഏത് വേഷവും ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസം താരത്തെ വിജയത്തിന്റെ പാത കടത്തിയിരിക്കുകയാണ്.

Exit mobile version