‘ഒരു തുരുത്തിന്‍ ഇരുള്‍ വരമ്പില്‍’; തൊട്ടപ്പന്റെയും സാറയുടെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

വിനായകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തൊട്ടപ്പനിലെ ‘ഒരു തുരുത്തിന്‍ ഇരുള്‍ വരമ്പില്‍’ എന്ന ടൈറ്റില്‍ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ലീല എല്‍ ഗിരീഷ് കുട്ടന്‍ സംഗീതം നല്‍കി ജോബ് കുര്യനാണ് ഗാനം ആലപിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടെതാണ് വരികള്‍. തൊട്ടപ്പന്റെയും സാറയുടെയും ആത്മ ബന്ധമാണ് ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

അതെസമയം ജൂണ്‍ അഞ്ചിന് തീയറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് തൊട്ടപ്പന്‍.

പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ ഇതെ പേരിലുള്ള കഥയുടെ സ്വതന്ത്ര ആവിഷ്‌കാരണമാണ് ചിത്രം. പിഎസ് റഫീഖ് തിരക്കഥ എഴുതുന്ന സിനിമയില്‍ പുതുമുഖ നടി പ്രിയംവദയാണ് നായിക.
ദിലീഷ് പോത്തന്‍, മനോജ് കെ ജയന്‍,കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് തൊട്ടപ്പനില്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍.

Exit mobile version