ഭര്‍ത്താവ് നിക്കിനെക്കാളും പ്രായം കൂടുതല്‍; ആളുകളുടെ അപമാനത്തെ കുറിച്ച് തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

ഇപ്പോള്‍ നിക്കിനെ വിവാഹം കഴിച്ചതു കൊണ്ടുണ്ടായ അപമാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

ഭര്‍ത്താവായ നിക്കിനെക്കാളും പത്ത് വയസിന് മുതിര്‍ന്നയാളാണ് പ്രിയങ്ക ചോപ്ര. ഇരുവരുടെയും പ്രായവ്യത്യാസത്തില്‍ പിടിച്ചുതൂങ്ങി നിരന്തരം അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ നിക്കിനെ വിവാഹം കഴിച്ചതു കൊണ്ടുണ്ടായ അപമാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര.

വിവാദങ്ങളും വിമര്‍ശനങ്ങളും ഊഹാപോഹങ്ങളും കൊണ്ടു സമ്പന്നമായിരുന്നു പ്രിയങ്ക ചോപ്ര നിക് ജൊനാസ് വിവാഹം. നിരവധി പരിഹാസങ്ങളും ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഇരുവരും ഇതുവരെ തയ്യാറായിരുന്നില്ല. പ്രിയങ്കയ്ക്ക് നിക്കിനേക്കാള്‍ പത്ത് വയസ് കൂടുതലാണെന്ന വാദമാണ് ആരാധകര്‍ക്കിടയിലെ ഇവരെ പരിഹാസ്യരാക്കിയത്.

ഇന്‍സ്‌റ്റൈല്‍ മാസികയ്ക്കു അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പ്രിയങ്ക പ്രായവ്യത്യാസം സംബന്ധിച്ച ചോദ്യത്തിനു മറുപടി നല്‍കി.

ഇക്കാര്യത്തിന് ആളുകള്‍ ഞങ്ങളെ ഒരുപാട് പരിഹസിച്ചു, ഇപ്പോഴും അത് തുടരുന്നുണ്ട്’ പ്രിയങ്ക പറഞ്ഞു. ഇത് ഇരട്ടത്താപ്പാണ് എന്നാണ് താരത്തിന്റെ നിലപാട്. ‘പുരുഷന് സ്ത്രീയെക്കാള്‍ പ്രായം കൂടുതലെങ്കില്‍ ആരും അത് ശ്രദ്ധിക്കുന്നില്ല, സത്യത്തില്‍ ആളുകള്‍ അക്കാര്യം ഇഷ്ടപ്പെടുകയും ചെയ്യുന്നു. സത്യത്തില്‍ എനിക്കത് അദ്ഭുതകരമായി തോന്നുന്നു.” താരം വ്യക്തമാക്കി. രണ്ട് സംസ്‌കാരങ്ങളില്‍ പെട്ടവരായതിനാല്‍ വിവാഹത്തിന് ശേഷം ചെറിയ പ്രതിസന്ധിയുണ്ടായിരുന്നെന്ന് പ്രിയങ്ക പറഞ്ഞു. എന്നാല്‍ നിക്ക് തന്നെ നന്നായി മനസിലാക്കുന്ന ആളാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

2018 ഡിസംബറില്‍ജോധ്പുരിലെ ഉമൈദ് ഭവന്‍ പാലസിലാണ് പ്രിയങ്കയും പോപ്ഗായകന്‍ നിക് ജോസും വിവാഹിതരായത്.

Exit mobile version