ബാലു വര്‍ഗ്ഗീസ് നായകനാകുന്ന ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ പുതിയ സ്റ്റില്‍ പുറത്ത് വിട്ടു

ഷാനു സമദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം മൊഹബ്ബത്തില്‍ കുഞ്ഞബ്ദുള്ളയുടെ പുതിയ സ്റ്റില്‍ പുറത്ത് വിട്ടു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇന്ദ്രന്‍സ്, ബാലു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഏറ്റവു പുതിയ ചിത്രമാണ് ‘ മൊഹബ്ബത്തില്‍ കുഞ്ഞബ്ദുള്ള’. ഷാനു സമദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേനസീര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നു. സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആന്‍സൂര്‍ ആണ്.

പ്രണയവും വിരഹവും മധുരം കിനിയുന്ന ഓര്‍മ്മകളായി ദൃശ്യവല്‍ക്കരിക്കുന്ന ചിത്രത്തില്‍ നടന്‍ ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാകുന്നു. ഇന്ദ്രന്‍സിന്റെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായി മാറുകയാണ് ചിത്രത്തിലെ കുഞ്ഞബ്ദുള്ള.

Exit mobile version