ദിലീപ് ആരാധകന്റെ ചിത്രം; ഷിബു ട്രെയിലര്‍

ജനപ്രിയ നായകന്‍ ദിലീപ് തന്നെയായിരുന്നു സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് ട്രെയിലര്‍ പങ്കുവെച്ചിരുന്നത്

ദിലീപ് ആരാധകന്റെ കഥയുമായി അണിയറയില്‍ ഒരുങ്ങിയ എറ്റവും പുതിയ ചിത്രമാണ് ഷിബു.
ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ജനപ്രിയ നായകന്‍ ദിലീപ് തന്നെയായിരുന്നു സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് ട്രെയിലര്‍ പങ്കുവെച്ചിരുന്നത്. കാര്‍ത്തിക്ക് രാമകൃഷ്ണന്‍ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയയായ അഞ്ജു കുര്യനാണ് നായികാ വേഷം കൈകാര്യം ചെയുന്നത്.

തീയ്യേറ്റര്‍ ജോലിക്കാരനായ പിതാവിലൂടെ സിനിമയെ പ്രണയിച്ച് തുടങ്ങുന്ന ആളാണ് ഷിബു. 90-കളിലെ സിനിമകള്‍ കണ്ട് താരങ്ങളോടുള്ള ആരാധന മൂലം ഷിബു സിനിമ സംവിധാനം ചെയ്യാന്‍ ഇറങ്ങുന്നുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അര്‍ജുനും ഗോകുലും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ അരുണ്‍ ഗോപിയായിരുന്നു ഷിബുവിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്. ജൂണ്‍ 28നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Exit mobile version