ആകാംഷയ്ക്ക് വിരാമം..! ‘വൈറസി’ലെ പാട്ട് എത്തി

മലയാള താരം കുഞ്ചാക്കോ ബോബന്‍, തന്റെ ഓഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് പുറത്ത് വിട്ടത്

നിപാ വൈറസിന്റെ പിടിയില്‍ നിന്നും കേരളം ഇച്ചാശക്തിയോടെ അതിജീവിച്ച കഥ പ്രേമേയമാക്കി ഒരുക്കിയ ചിതം ‘വൈറസിലെ’ പാട്ട് റിലീസ് ചെയ്തു. മലയാള താരം കുഞ്ചാക്കോ ബോബന്‍, തന്റെ ഓഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് പുറത്ത് വിട്ടത്.

നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു ഒരുക്കുന്ന ചിത്രത്തില്‍ വന്‍താര നിര തന്നെയാണ് അണിനിരക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റഹ്മാന്‍, റിമാ കല്ലിങ്കല്‍, രേവതി, ഇന്ദ്രന്‍സ്, രമ്യാ നമ്പീശന്‍, മഡോണ സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, സൗബീന്‍ ഷാഹിര്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് വൈറസിലെ അഭിനേതാക്കള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാംപസിലാണ് വൈറസ് ചിത്രീകരിച്ചത്.

നിപ്പാ വൈറസിനെ കേരളം പ്രതിരോധിച്ചതിന്റെ യഥാര്‍ത്ഥ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയമാകുന്നത്. ‘മായാനദി’യുടെ വിജയത്തിന് ശേഷം ആഷിക്ക് അബു ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. ഒരു റിയല്‍ മാസ് സ്റ്റോറിയാകും വൈറസ് എന്നാണ് ആഷിഖ് അബു വ്യക്തമാക്കിയിട്ടുള്ളത്. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം ജൂണ്‍ ഏഴിനാണ് തീയേറ്ററുകളിലെത്തുക.

Exit mobile version