അയ്യന്‍കാളിയുടെ ജീവചരിത്രം സിനിമയാകുന്നു!; പിന്നണിയില്‍ ആഷിക് അബുവും ശ്യാം പുഷ്‌കറും

സാംകുട്ടി പട്ടംകരിയും ശ്യാം പുഷ്‌കരനുമാണ് 'അയ്യങ്കാളി' ജീവചരിത്ര സിനിമയുടെ രചന നിര്‍വ്വഹിക്കുന്നത്.

കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ മുന്‍നിരയിലുള്ള ‘അയ്യങ്കാളി’യുടെ ജീവിതം സിനിമയാകുന്നു. ആഷിക് അബുവാണ് അയ്യങ്കാളിയുടെ ജീവിതം സിനിമയാക്കുന്നത്. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ആഷിക് അബു ഇക്കാര്യം വ്യക്തമാക്കിയത്.

സാംകുട്ടി പട്ടംകരിയും ശ്യാം പുഷ്‌കരനുമാണ് ‘അയ്യങ്കാളി’ ജീവചരിത്ര സിനിമയുടെ രചന നിര്‍വ്വഹിക്കുന്നത്. സിനിമയുടെ രചനാജോലികള്‍ നേരത്തേ തുടങ്ങിയിരുന്നുവെന്നും പുതിയ ചിത്രമായ ‘വൈറസി’നു വേണ്ടി ഇടവേള എടുത്തിരിക്കുകയാണെന്നും ആഷിക് പറഞ്ഞു.

അതെസമയം, അയ്യങ്കാളിയുടെ വേഷത്തില്‍ ആരാണ് എത്തുന്നതെന്നോ, മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ ആരൊക്കെയെന്നോ ആഷിക് അബു വ്യക്തമാക്കിയിട്ടില്ല. ആഷികിന്റെ പുതിയ ചിത്രമായ ‘വൈറസ്’ പെരുന്നാള്‍ റിലീസായി ജൂണ്‍ ഏഴിന് തീയേറ്ററുകളിലെത്തും.

Exit mobile version