അമല പോള്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ‘ആടൈ’യ്ക്ക് എ സര്‍ട്ടിഫിക്കറ്റ്

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

അമലാ പോള്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘ആടൈ’യ്ക്ക് എ സര്‍ട്ടിഫിക്കറ്റ്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രത്‌നകുമാറാണ്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥകേട്ട് താന്‍ മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചിട്ടാണ് ആടൈ സ്വീകരിച്ചതെന്ന് താരം നേരത്തേ പറഞ്ഞിരുന്നു.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളായിരുന്നു പോസ്റ്ററില്‍.

ചിത്രത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ഗായകന്‍ പ്രദീപ് കുമാറാണ്. വി സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version