ആളെക്കൊല്ലി ‘ബ്ലൂവെയില്‍’ അന്വേഷിക്കാന്‍ ഷംന എത്തുന്നു

ഷംന കാസിം ഒരിക്കല്‍ കൂടി പോലീസ് വേഷം അണിയാന്‍ തയ്യാറെടുക്കുന്നു. തമിഴ് ചിത്രം ബ്ലൂ വെയിലിലാണ് അസിസ്റ്റന്റ് പോലീസ് കമ്മീഷണറായി ഷംനയെത്തുന്നത്. ബ്ലൂവെയില്‍ ചലഞ്ചാണ് ചിത്രത്തിന്റെ പ്രമേയം.

കഴിഞ്ഞദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷംന കാസിം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ടി രംഗനാഥനാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം അടുത്തവര്‍ഷം തീയ്യേറ്ററുകളിലെത്തും.

അച്ഛനമ്മമാരോടൊപ്പം ജീവിക്കുന്ന ഒരാണ്‍കുട്ടിയെ കാണാതാവുന്നു. സാധാരണ ക്രൈം ത്രില്ലര്‍ ആവാതെ പ്രമേയത്തിനുള്ളില്‍ ബ്ലൂവെയില്‍ കടന്നു വരികയാണ്. അവന്‍ അവശേഷിപ്പിച്ചു പോകുന്ന തെളിവുകള്‍ ശേഖരിച്ച് തിരോധാനം അന്വേഷിക്കുന്ന പോലീസ് ഓഫീസറായാണ് ഷംന എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിലും ഷംന പോലീസ് ഉദ്യോഗസ്ഥയായിരുന്നു.

50-ദിവസത്തേക്ക് നീളുന്ന ചാലഞ്ചുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കലാണ് ബ്ലൂവെയില്‍ ഗെയിം. അവസാന ചാലഞ്ച് ആത്മഹത്യയിലേക്കാണ് നയിക്കുന്നത്.

 

Exit mobile version