‘തമാശ’; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

മലയാളത്തിലെ യുവനിരയില്‍ ശ്രദ്ധേയനായ വിനയ്ഫോര്‍ട്ട് നായകനായെത്തുന്ന ചിത്രം’തമാശ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്‌വിട്ടു. നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘തമാശ’യുടെ ഛായഗ്രഹണം നിര്‍വഹിക്കുന്നത് സമീര്‍ താഹിറാണ്.

ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ചിന്നു സരോജിനി, എന്നിവരാണ് നായികമാരായി ചിത്രത്തില്‍ വേഷമിടുന്നത്. ഹാപ്പി ഹവേഴ്സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്ബന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന ചിത്രവുമാണ് തമാശ. സമീര്‍ താഹിറാണ് ഛായാഗ്രഹണം. റെക്സ് വിജയനും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതം നിര്‍വ്വഹിക്കും. വരികള്‍ എഴുതിയിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്സിന്‍ പരാരിയാണ്.

Exit mobile version