ബ്രഹ്മാണ്ഡ ചിത്രമായ ആയിരത്തില്‍ ഒരുവന്റെ രണ്ടാംഭാഗം വരുന്നു

2010ല്‍ പുറത്തിറങ്ങിയ ശെല്‍വരാഘവന്റെ ബ്രഹ്മാണ്ഡ ചിത്രമായിരുന്ന ആയിരത്തില്‍ ഒരുവന്റെ രണ്ടാംഭാഗം വരുന്നു. ചോളസാമ്രാജ്യത്തിന്റെ പിന്തലമുറക്കാരും പരിഷ്‌കൃതരെന്ന് കരുതുന്ന ആധുനിക മനുഷ്യരും തമ്മിലുള്ള പോരാട്ടവുമാണ് ചിത്രത്തിന്റെ പ്രമേയം. കാര്‍ത്തി, ആന്‍ന്‍ഡ്രിയ, പാര്‍ഥിപന്‍, റീമ സെന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.

ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ആയിരത്തില്‍ ഒരുവന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 2007 ജൂലൈയില്‍ ചിത്രീകരണം ആരംഭിച്ചുവെങ്കിലും വിവിധ കാരണങ്ങളാല്‍ ചിത്രത്തിന്റെ നിര്‍മ്മാണം തടസ്സപ്പെട്ടു. ചാലക്കുടി, ജയ്‌സാല്‍മീര്‍, രാജസ്ഥാന്‍ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്. എല്ലാം പൂര്‍ത്തിയായപ്പോള്‍ ചിത്രത്തിന് 181 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്നു. തുടര്‍ന്ന് ചില രംഗങ്ങള്‍ ഒഴിവാക്കിയതിനാല്‍ 153 മിനിറ്റ് ദൈര്‍ഘ്യത്തോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തി. തീേയ്യറ്ററുകളില്‍ ആയിരത്തില്‍ ഒരുവന്‍ വിജയമായിരുന്നു.

Exit mobile version