കൈയില്‍ വിലങ്ങണിഞ്ഞ് കാര്‍ത്തി; യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതായി ‘കൈതി’യുടെ ടീസര്‍

ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം

കാര്‍ത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘കൈതി’യുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്റെ ടീസറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ടീസര്‍ ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതാണ്.

ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. കാര്‍ത്തി ചിത്രത്തില്‍ ജയില്‍ പുള്ളിയായാണ് എത്തുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മലയാളി താരം നരേനും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറലായിരുന്നു. എസ്ആര്‍ പ്രഭുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version