കിടിലന്‍ ലുക്കില്‍ ടൊവിനോ തോമസ്; ടൊവിനോ പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം ‘കല്‍ക്കി’യുടെ ഷൂട്ടിംങ് പൂര്‍ത്തിയായി

ടൊവിനോ തോമസ് പോലീസ് വേഷത്തില്‍ നായകനായി എത്തുന്ന ചിത്രം’കല്‍ക്കി’യുടെ ഷൂട്ടിംങ് പൂര്‍ത്തിയായി. 62 ദിവസത്തെ ഷൂട്ടിന് ശേഷമാണ് ചിത്രം പൂര്‍ത്തിയായത്.

എസ്ര, തരംഗം എന്നീ സിനിമകള്‍ക്കു ശേഷം ടൊവിനോ വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കല്‍ക്കി. പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് സുജിന്‍ സുജാതനും പ്രവീണും ചേര്‍ന്നാണ്, ജേക്ക്‌സ് ബിയോയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ വര്‍ക്കിയും പ്രഷോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആഗസ്റ്റ് എട്ടിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.

സെക്കന്‍ഡ് ഷോ, കൂതറ, തീവണ്ടി എന്നീ ചിത്രങ്ങളുടെ ചീഫ് അസോഷ്യേറ്റായിരുന്ന പ്രവീണ്‍ പ്രഭാറാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് കഥാപാത്രമായ ഇന്‍സ്പെക്ടര്‍ ബല്‍റാമിനെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള ഒരു പോലീസ് കഥാപാത്രമാവും ചിത്രത്തില്‍ ടൊവീനോയുടേതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്.

Exit mobile version