പ്രഭാസ് നായകനായെത്തുന്ന ചിത്രം ‘സഹോ’; ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

പ്രശസ്ത തെലുങ്ക് സംവിധായകന്‍ സുജിത്ത് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘സഹോ’. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഹിന്ദി തമിഴ്, തെലുങ്കു തുടങ്ങിയ ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് ശ്രദ്ധ കപൂറാണ്.

‘റണ്‍ രാജാ റണ്‍’ എന്ന സൂപ്പര്‍ഹിറ്റ് തെലുങ്ക് സിനിമയുടെ സംവിധായകനായ സുജീത്താണ് സാഹോയുടെയും സംവിധാനം നിര്‍വഹിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ശങ്കര്‍ എഹ്സാന്‍ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15ന് തിയേറ്ററുകളില്‍ എത്തും.

Exit mobile version