തിരിച്ചുവരവിലും അതീവ സുന്ദരിയായി ലൈല; വൈറലായി ഫോട്ടോഷൂട്ട് വീഡിയോ

മണി ചന്ദ്രു സംവിധാനം ചെയ്യുന്ന ആലീസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലൈലയുടെ മടങ്ങിവരവ്

തമിഴ് നടിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ സുപചിചിതയായ താരം കൂടിയാണ് ലൈല. മഹാസമുദ്രം, വാര്‍ ആന്റ് ലൗ, ഇതാ ഒരു സ്‌നേഹഗാഥ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ ഒരു താരമാണ് ലൈല. ബാല സംവിധാനം ചെയ്ത പിതാമഹന്‍ അടക്കമുള്ള ഒട്ടേറെ തമിഴ് ചിത്രങ്ങളിലൂടെയും ലൈല മലയാളികളുടെ മനം കവര്‍ന്നിട്ടുണ്ട്. 2006ല്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയ മഹാസമുദ്രത്തിന് ശേഷം അഭിനയമേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ വീണ്ടും തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുകയാണ് ലൈല.

വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് മാറി നിന്ന ലൈല നീണ്ട 13 വര്‍ഷത്തിന് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. മണി ചന്ദ്രു സംവിധാനം ചെയ്യുന്ന ആലീസ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് ലൈലയുടെ മടങ്ങിവരവ്.

ചിത്രം തീയ്യേറ്ററില്‍ എത്തുന്നതിന് മുമ്പ് വൈറലായിരിക്കുന്നത് ലൈലയുടെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ ആണ്. ജെഎഫ്ഡബ്ല്യു മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. പതിമൂന്ന് വര്‍ഷം കഴിഞ്ഞിട്ടും തങ്ങളുടെ പ്രിയതാരത്തിന്റെ അപ്പിയറന്‍സില്‍ വലിയ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.

Exit mobile version