പ്രേക്ഷകരുടെ കാത്തിരിപ്പിന് അവസാനം; ഹൊറര്‍ സിനിമ ‘ലിസ’ റിലീസിനൊരുങ്ങുന്നു

അഞ്ജലി നായികാ വേഷത്തില്‍ എത്തുന്ന ഹൊറര്‍ ചിത്രം ലിസ മെയ് 24ന് പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.
നവാഗതനായ രാജു വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിസ. ചിത്രം മലയാളത്തിലും, തെലുങ്കിലും, തമിഴിലും പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.

3 ഡിയില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. യോഗി ബാബു,ഗോപി എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്ന മറ്റ് താരങ്ങള്‍. അഞ്ജലി നായികാ വേഷത്തില്‍ എത്തുന്ന ലിസ തികച്ചും പേടിപ്പെടുത്തും എന്നത് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാണ്. മോഡലിങ്ങ് രംഗത്ത് ശ്രദ്ധേയയായ അഞ്ജലി ഫോട്ടോ എന്ന തെലുങ്ക് ചലച്ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് എത്തുന്നത്.

ഗൗതം ആണ് ചിത്രത്തിന്റെ എഡിറ്റര്‍. സന്തോഷ് ദയാനിധി ആണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതോടെ സിനിമാ ആസ്വാദകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് അവസാനമായത്.

Exit mobile version