ഉലകനായകനും വിക്രമും ഒന്നിക്കുന്നു; പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി കദരംകൊണ്ടേന്‍

തമിഴ് ചലച്ചിത്ര ലോകത്തെ ആവേശത്തിലാക്കി ഉലകനായകന്‍ കമല്‍ഹാസനും വിക്രമും ഒന്നിക്കുന്നു. കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ അണിഞ്ഞൊരുങ്ങുന്ന കദരംകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നായകനായാണ് വിക്രം എത്തുക. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കമല്‍ഹാസന്‍ പുറത്തുവിട്ടു.

കമലിന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജേഷ് എം സെല്‍വയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. തമിഴകത്തെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ വിക്രത്തെ കമലിന്റെ പിന്‍ഗാമിയെന്നാണ് വിശേഷിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇരുവരും ഒന്നിക്കുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

ചിത്രത്തില്‍ കമല്‍ അഭിനയിക്കുമോയെന്ന കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ വ്യക്തത വരുത്തിയിട്ടില്ല. വിക്രത്തിന്റെ 56ാം ചിത്രമാകും കദരം കൊണ്ടേന്‍. പൂജ കുമാര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Exit mobile version