സണ്ണി വെയ്‌നിന്റെ ആദ്യ തമിഴ് ചിത്രം; ‘ജിപ്‌സി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു

2016 ല്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗനാണ് ജിപ്‌സിയുടെ സംവിധായകന്‍

സണ്ണി വെയ്നിന്റെ ആദ്യ തമിഴ് ചിത്രമായ ‘ജിപ്സി’യുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജീവയാണ് ചിത്രത്തിലെ നായകന്‍. സഖാവ് ബാലന്‍ എന്ന രാഷ്ട്രീയക്കാരനായിട്ടാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്.

2016 ല്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ജോക്കറിന്റെ സംവിധായകന്‍ രാജു മുരുഗനാണ് ജിപ്‌സിയുടെ സംവിധായകന്‍. രാജ്യത്തെ സമകാലിക സംഭവങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നടാഷ സിങാണ് ചിത്രത്തിലെ നായിക. സുശീല രാമന്‍, കരുണ പ്രസാദ്, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version