ജൂണിലൂടെ എത്തി മലയാള മനസ് കവര്‍ന്ന നായകന്‍ ഇനി മലയാളത്തില്‍ സജീവം

രജിഷാ വിജയന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ജൂണ്‍ മികച്ച വിജയമാണ് കൈവരിച്ചത്.
സ്‌കൂള്‍ ജീവിതം ഓര്‍മ്മപ്പെടുത്തുന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പുതുമുഖ നടനാണ് സര്‍ജാനോ ഖാലിദ്.

സര്‍ജാനോ, ഗൗതം മേനോന്റെ അടുത്ത പ്രോജക്ടില്‍ അഭിനയിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരിസിലാണ് താരം അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ചെറിയ വേഷമായിരിക്കും താരത്തിന്റേത്.

സിദ്ധിഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലും താരം അഭിനയിക്കുന്നുണ്ട്. കൂടാതെ ബിജു മേനോന്‍ നായകനാകുന്ന ആദ്യ രാത്രി എന്ന ചിത്രത്തിലൂം സര്‍ജനോ അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ജൂണില്‍ മൂന്ന് നായകമാരില്‍ ഒരാളായിരുന്നു സര്‍ജനോ ഖാലിദ്. സണ്ണി വെയ്ന്‍, അര്‍ജുന്‍ അശോകന്‍ എന്നിവരായിരുന്നു മറ്റു താരങ്ങള്‍. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ജൂണിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

Exit mobile version