ചുവന്ന സാരിയില്‍ അതി സുന്ദരിയായി പാര്‍വ്വതി ; താരത്തിന്റെ പുതിയ ലുക്കും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ഉയരെ എന്ന ചിത്രത്തിന്റെയും വിജയത്തിലൂടെ വീണ്ടും വീണ്ടും ഉയര്‍ന്നു നില്‍ക്കുകയാണ് പാര്‍വ്വതി. ചിത്രത്തിന്റെ വന്‍ വിജയത്തിന് തൊട്ടുപിന്നാലെ ഇതാ പാര്‍വ്വതിയുടെ പുതിയ ലുക്കും ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചുവന്ന സാരിയുടുത്ത് റെഡ് കാര്‍പറ്റിലൂടെ പാര്‍വ്വതി നടന്നു വന്നപ്പോള്‍ കണ്ണെടുക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു കാഴ്ചക്കാരുടെ കമന്റ്.

പൊതുവെ ഇത്തരം ബ്രൈറ്റ് ആയ കളര്‍ വേഷങ്ങളില്‍ പാര്‍വ്വതിയെ കാണാറില്ല. എന്നാല്‍ മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ് 2019 ന്റെ റെഡ് കാര്‍പറ്റില്‍ പാര്‍വ്വതി അതിശയിപ്പിച്ചു. പൂര്‍ണിമ ഇന്ദ്രജിത്താണ് പാര്‍വ്വതിയ്ക്ക് വേണ്ടി ഈ സാരി ഡിസൈന്‍ ചെയ്തു നല്‍കിയിരിയ്ക്കുന്നത്.

അങ്കമാലിയിലെ അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് അവാര്‍ഡ് ഷോ നടന്നത്. പാര്‍വ്വതിയെ കൂടാതെ ഐശ്വര്യ ലക്ഷ്മി, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, സെണ്ണി വെയിന്‍, റോഷന്‍, നൂറി, പൃഥ്വിരാജ് തുടങ്ങിയ മലയാള താരങ്ങള്‍ക്കൊപ്പം ബോളിവുഡിലെ താരങ്ങളും അങ്കമാലിയില്‍ എത്തി.

2006 ല്‍ പുറത്തിറങ്ങിയ ‘ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ താരം മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രം ഉയരെ ആണ് ഇപ്പോള്‍ പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രം . ഉയരെ എന്ന ചിത്രത്തിന്റെ ജീവനും ആത്മാവും പാര്‍വ്വതി തന്നെയാണ്.

പന്ത്രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ കിരണ്‍ ടിവിയില്‍ അവതാരകയായിരിക്കെയാണ് മലയാള സിനിമയിലും പാര്‍വ്വതി എത്തുന്നത്. പിന്നാലെ തമിഴിലും, ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തില്‍ എന്ന് നിന്റെ മൊയ്തീന്‍ , ചാര്‍ലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്‌കാരവും ലഭിച്ചു. മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിനും പാര്‍വതി അര്‍ഹയായി.

Exit mobile version