സ്റ്റൈല്‍ മന്നന്റെ വില്ലനായി ചെമ്പന്‍ വിനോദ്!

എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന 'ദര്‍ബാറി'ലാണ് താരം വില്ലനായി എത്തുന്നത്

രജനികാന്തിന്റെ വില്ലനായി തമിഴ് സിനിമയിലേക്ക് വീണ്ടും എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം ചെമ്പന്‍ വിനോദ്. എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘ദര്‍ബാറി’ലാണ് താരം വില്ലനായി എത്തുന്നത്. രജനികാന്താണ് ചിത്രത്തിലെ നായകന്‍. ഏറെ നാളുകള്‍ക്ക് ശേഷം സ്‌റ്റൈല്‍ മന്നന്‍ പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്. മുംബൈയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്.

ദര്‍ബാറില്‍ പ്രധാന വില്ലനായി എത്തുന്നത് പ്രതീക് ബബ്ബാറാണ്. ഇയാളുടെ കൂട്ടാളി ആയിട്ടാണ് ചെമ്പന്‍ വിനോദ് ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ആണ്.
ചിത്രത്തില്‍ പോലീസ് ഓഫീസറായും സാമൂഹ്യ പ്രവര്‍ത്തകനായിട്ടുമാണ് രജനികാന്ത് അഭിനയിക്കുന്നത്.

ഡിസിപി മണിരാജ് എന്ന കഥാപാത്രമായിട്ടാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. എന്നാല്‍ ആദ്യ പകുതിയില്‍ സാമൂഹ്യപ്രവര്‍ത്തകനായിട്ടും രണ്ടാം പകുതിയില്‍ പോലീസ് ഓഫീസറായിട്ടുമാണ് രജനികാന്ത് എത്തുക എന്നാണ് റിപ്പോര്‍ട്ട്. കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്. മലയാളി താരം നിവേതയാണ് രജനികാന്തിന്റെ മകളായി അഭിനയിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതസംവിധായകന്‍.

Exit mobile version