നിങ്ങളുടെ ധൈര്യം അഭിനന്ദനീയമാണ്, നിങ്ങള്‍ ചെയ്യുന്നത് വലിയ കാര്യമാണ്; മീ ടൂ ക്യാംപെയ്‌ന് പിന്തുണയുമായി സാമന്ത

ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ഓരോരുത്തരോടും ഒപ്പമാണ് താനെന്ന് സാമന്ത പറഞ്ഞു

രാജ്യമൊട്ടാകെ തരംഗമായിക്കൊണ്ടിരിക്കുന്ന മീ ടു ക്യാംപെയ്‌നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് തെന്നിന്ത്യന്‍ താരം സാമന്ത. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ഓരോരുത്തരോടും ഒപ്പമാണ് താനെന്ന് സാമന്ത പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരം വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്ക് പിന്തുണയുമായി എത്തിയത്.

ലൈംഗിക അതിക്രമത്തിന് തങ്ങള്‍ ഇരയായെന്ന വെളിപ്പെടുത്തലുമായി സ്ത്രീകള്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷമുണ്ടെന്നും നിങ്ങളുടെ ധൈര്യം അഭിനന്ദനീയമാണെന്നും സാമന്ത ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നിങ്ങള്‍ക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത് കണ്ടപ്പോള്‍ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. ഇത്തരം പരിഹാസങ്ങള്‍ കണ്ട് നിങ്ങള്‍ ഒരിക്കലും പിന്തിരിയരുത്, നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണ് അത് മനസ്സിലാക്കണമെന്നും സാമന്ത പറയുന്നു.

തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തോടെയാണ് മീ ടൂ ക്യാംപെയ്‌ന് രണ്ടാമതും തുടക്കം കുറിച്ചത്. നിരവധി പേര്‍ തനുശ്രീക്ക് പിന്തുണയുമായി രംഗത്തു വന്നു. കങ്കണ റണാവത്ത്, രാധിക ആപ്തെ തുടങ്ങി നിരവധി താരങ്ങള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ച് മുന്നോട്ടു വന്നു.

Exit mobile version