ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കാര്‍ട്ടൂണ്‍ സീരീസ് ഉടന്‍; ട്രെയിലര്‍ കാണാം

'ക്രിസ്ത്യാനോ റൊണാള്‍ഡോ: സ്‌ട്രൈക്കര്‍-ഫോഴ്‌സ് 7' എന്നാണ് കാര്‍ട്ടൂണ്‍ സീരീസിന്റെ പേര്. കഴിഞ്ഞ ദിവസം താരം തന്നെയാണ് സീരീസിന്റെ ട്രെയിലര്‍ പുറത്തു വിട്ടത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ട്രെയിലര്‍ പുറത്തു വിട്ടത്

ക്രിസ്ത്യാനോ റൊണാള്‍ഡോയെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ആരാധകരെ ആവേശത്തിലാഴ്ത്തി. യുവന്റസിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കാര്‍ട്ടൂണ്‍ സീരീസ് പുറത്തിറങ്ങുന്നു.

‘ക്രിസ്ത്യാനോ റൊണാള്‍ഡോ: സ്‌ട്രൈക്കര്‍-ഫോഴ്‌സ് 7’ എന്നാണ് കാര്‍ട്ടൂണ്‍ സീരീസിന്റെ പേര്. കഴിഞ്ഞ ദിവസം താരം തന്നെയാണ് സീരീസിന്റെ ട്രെയിലര്‍ പുറത്തു വിട്ടത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ട്രെയിലര്‍ പുറത്തു വിട്ടത്.

ഓട്ടോഗ്രാഫുകളില്‍ ഒപ്പിടുന്ന ക്രിസ്ത്യാനോ ഒരു വാച്ചിന്റെ സഹായത്തോടെ സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് ട്രെയിലറില്‍ കാണിക്കുന്നത്. തുടര്‍ന്ന് തന്റെ ഫുട്‌ബോളിംഗ് സ്‌കില്‍ കൊണ്ട് ക്രിസ്ത്യാനോ ഒരുപറ്റം വില്ലന്മാരെ നേരിടുന്നു. ക്രിസ്ത്യാനോയുടെ ജേഴ്‌സി നമ്പര്‍ 7 തന്നെയാണ് സൂപ്പര്‍ ഹീറോയുടെ ഔട്ട്ഫിറ്റിലുമുള്ളത്.

അതേസമയം വിനോദ മേഖലയില്‍ തന്റെ കടന്നു വരവിനെപ്പറ്റി കഴിഞ്ഞ വര്‍ഷം ക്രിസ്ത്യാനോ റൊണാള്‍ഡോ സൂചന നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിനോദ മേഖലയിലേക്കുള്ള ഗെയിം, കോമിക്‌സ്, കാര്‍ട്ടൂണ്‍ തുടങ്ങി ഒട്ടേറെ വിനോദ പരിപാടികള്‍ ക്രിസ്ത്യാനോ ലക്ഷ്യമിടുന്നുണ്ട്.

Exit mobile version