സൂപ്പര്‍സ്റ്റാര്‍ തൃഷയുടെ തമിഴ് ചിത്രം പരമപാദം വിളയാട്ട്; ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു

തൃഷ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് പരമപാദം വിളയാട്ട്. ചിത്രത്തിന്റെ ട്രെയിലര്‍
ഇന്ന് വിജയ് സേതുപതി റിലീസ് ചെയ്തു. ചിത്രത്തില്‍ തൃഷ ഡോക്ടര്‍ ആയിട്ടാണ് അഭിനയിക്കുന്നത്. തിരുഗ്‌നാനം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്.

പരസ്യ ചിത്രങ്ങളിലൂടെ അഭിനയിച്ച് തുടങ്ങിയി താരം പിന്നീട് തമിഴ് തെലുഗു ചിത്രങ്ങളില്‍ ആടി തകര്‍ത്തു .
ജോഡി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശനം. പിന്നീട്
ലേയ്‌സ ലേയ്‌സ , മൌനം പേസിയാതെ തുടങ്ങിയ ചിത്രങ്ങളിലൂടെയും സ്‌ക്രീനില്‍ എത്തി.
വിജയ് നായകനായി അഭിനയിച്ച ഗില്ലി ആയിരുന്നു താരത്തിന്റെ മറ്റൊരു ശ്രദ്ധേയമായ ചിത്രം. ഇപ്പം പരമപാദം വിളയാട്ട് എന്ന ചിത്രത്തിലൂടെയാണ് താരം ആരാധകരുടെ മുന്നില്‍ എത്തുന്നത്.

Exit mobile version