നീണ്ട ഇടവേളക്ക് ശേഷം ആകാശഗംഗ 2 ; ചിത്രത്തിന്റെ സ്റ്റില്‍ പുറത്തുവിട്ടു

മലയാളി മനസിനെ പേടിപ്പെടുത്തിയ ചിത്രം ആകാശഗംഗയിലെ ചില രംഗങ്ങല്‍ ഇന്നും മനസില്‍ മാഴാതെ കിടക്കുന്നുണ്ട്. സംവിധായകന്‍ വിനയന്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു എന്ന വിവരം ആരാധകര്‍ക്കിടയില്‍ സന്തോഷം പകര്‍ത്തി. ചിത്രത്തിലെ പുതിയ സ്റ്റില്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടത്.

ചിത്രത്തില്‍ ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്‍, പ്രവീണ, പുതുമുഖം ആരതി, തെസ്‌നി ഖാന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.

1999ല്‍ പുറത്തങ്ങിയ ഹൊറര്‍ ചിത്രമായ ആകാശഗംഗ പ്രക്ഷകരുടെ ഇഷ്ടം ചിത്രം കൂടിയാണ്. ആകാശ ഗംഗയുടെ രണ്ടാം ഭാഗവും തുടങ്ങുന്നത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ ഷൂട്ട്ചെയ്ത സ്ഥലത്ത് നിന്ന് തന്നെയാണ്. ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കുന്നത്. ആകാശഗംഗയിലെ ഷൂട്ടിങ് സമയത്ത് എടുത്ത ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിനയന്‍ ഇക്കാര്യം അറിയിച്ചത്.

Exit mobile version